1. ഹോസ്റ്റൽ ലീവ് എല്ലാ മാസവും രണ്ടാം ശനി, ഞായർ ദിവസങ്ങളിലാണ്. വീട്ടിൽ പോകേണ്ടവർക്ക് പോകാം. അല്ലാത്തവർക്ക് ഹോസ്റ്റലിൽ താമസിക്കാം. ലീവ് ദിവസങ്ങളിലും ഹോസ്റ്റൽ പ്രവർത്തിക്കുന്നതാണ്.
2. പഠന സമയം, ഭക്ഷണ സമയം എന്നിവ കൃത്യമായി പാലിക്കേണ്ടതാണ്.
3. അച്ചടക്കം, അനുസരണ, കൃത്യനിഷ്ഠ എന്നിവ കർശനമായും പാലിച്ചിരിക്കേണ്ടതാണ്.
4. എല്ലാ മാസവും കുട്ടികൾ വീട്ടിലേക്ക് വരുന്നുണ്ട്. അതിനാൽ രക്ഷിതാക്കളുടെ സന്ദർശനം അനുവദനീയമല്ല.
5. ഹോസ്റ്റലിൽ പുറത്ത് നിന്നുള്ളവരെ പ്രവേശിപ്പിക്കുവാനോ, താമസിപ്പിക്കുവാനോ പാടുള്ളതല്ല.
6. മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രണവിധേയമായിരിക്കും. ടാബ് ലഭിച്ചവർ മൊബൈൽ ഫോൺ ഉപയോഗിക്കരുത്.
7. എല്ലാ മാസവും 30 ആം തിയ്യതി ഹോസ്റ്റൽ ബിൽ അടക്കേണ്ടതാണ്.
8. ഹോസ്റ്റലിൽ നിന്നും പിരിഞ്ഞ് പോകുന്നവർ ഒരു മാസം മുമ്പ് തന്നെ രേഖാമൂലം ഓഫീസിൽ അറിയിച്ചിരിക്കണം.
9. ഹോസ്റ്റലിൽ ഓരോരുത്തർക്കും നൽകിയിട്ടുള്ള ഫർണിച്ചറുകൾ അവരുടെ ഉത്തരവാദിത്വത്തിലാണ്. കേടുവരുത്തുന്നപക്ഷം അതിന്റെ നഷ്ടം ആ വിദ്യാർത്ഥിയിൽ നിന്നും വാങ്ങുന്നതാണ്.
10. ഹോസ്റ്റലിൽ പ്രവേശിക്കുന്നതും പുറത്ത് പോകുന്നതും അനുമതിയോടെ മാത്രമായിരിക്കും.
12. ബാത്ത് റൂം, ടോയ്ലറ്റ് എന്നിവ വൃത്തിയായി സൂക്ഷിക്കുക. ക്ലോസറ്റിൽ വേസ്റ്റ് പേപ്പർ, നാപ് കിൻസ്, പ്ലാസ്റ്റിക് പേപ്പർ, മറ്റു പ്ലാസ്റ്റിക് സാധനങ്ങൾ എന്നിവ ഇടരുത്.
13. റൂമിന്റെ ചുമരുകളിൽ എഴുതിവെക്കുന്നതും കടലാസ്, ചിത്രങ്ങൾ, ആണി എന്നിവ പതിക്കുന്നതും നിരോധിച്ചിരിക്കുന്നു.
14. വൈദ്യുതി, വെള്ളം എന്നിവ മിതമായി മാത്രം ഉപയോഗിക്കുക. പുറത്ത് പോകുമ്പോൾ ഫാൻ, ലൈറ്റ് മുതലായവ ഓഫാക്കുക. ജനൽ അടച്ചിടുക.
15. ഹോസ്റ്റൽ നിയമങ്ങൾ പാലിക്കാത്തവരേയും നിർദ്ദേശങ്ങൾ അനുസരിക്കാത്തവരേയും ഹോസ്റ്റലിൽ നിന്നും ഒഴിവാക്കുന്നതാണ്.
16. മറ്റുള്ളവരുടെ റൂമുകളിൽ പോകുന്നതും, സംസാരിക്കുന്നതും, ഉറങ്ങുന്നതും അനുവദിക്കുന്നതല്ല. റൂമുകളുടെ വാതിൽ ഉള്ളിൽ നിന്നും പൂട്ടരുത്. രാത്രി 11 മണിക്ക് ശേഷം റൂമുകളിൽ ലൈറ്റ് നിർബന്ധമായും അണച്ചിരിക്കണം.
17. ഒരു കട്ടിലിൽ ഒരാൾ മാത്രം ഉറങ്ങുക. ഒരു കാരണവശാലും രണ്ട് വിദ്യാർത്ഥികൾ ഒരുമിച്ച് കിടക്കരുത്.
18. അധ്യയന വർഷം അവസാനം പരീക്ഷ കഴിയുന്നത് വരെ ഹോസ്റ്റലിൽ നിന്ന് വെക്കേറ്റ് ചെയ്യാൻ പാടുള്ളതല്ല.
മുകളിൽ പറഞ്ഞ എല്ലാ വ്യവസ്ഥകളും കൃത്യമായി പാലിക്കാൻ തയ്യാറാണ്.